പ്രിയപ്പെട്ടവരെ ......
ഹോസ്റ്റലിലെ വരാന്തയിലിരുന്നാല്‍ മഴ നന്നായിക്കാണാം. മുകളിലത്തെ നിലയിലാണിരിക്കുന്നതെങ്കില്‍ മലമുകളിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളത്തിന്‍റെ താളം പോലും വളരെ വ്യക്തമായി കേള്‍ക്കാം. മഴ തിമര്‍ത്തു പെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ ഹോസ്റ്റല്‍ വരാന്തയില്‍ മുഴുവന്‍ വെള്ള മായിരിക്കും പുറത്ത് ഉണങ്ങാന്‍ വിരിച്ചിട്ട വസ്ത്രങ്ങള്‍ എടുക്കുന്ന തിരക്കിലായിരുന്നു ഓരോരുത്തരും. മഴയില്‍ അതിന്‍റെ വശ്യതയില്‍ ലയിച്ചിരുന്ന ഞാന്‍ മാത്രം പക്ഷെ ഒന്നും അറിഞ്ഞിരുന്നില്ല . "നിന്‍റെ വസ്ത്രമല്ലേ ആ നനഞ്ഞു കിടക്കുന്നത് എന്തെ എടുക്കുന്നില്ലേ" ഹോസ്റ്റല്‍ വാര്‍ഡന്‍ ആമിനത്തായുടെ ശബ്ദമാണ്. "ഏതായാലും നനഞ്ഞു ഇനി മഴതോരട്ടെ അപ്പോള്‍ അവിടെ കിടന്നു തന്നെ ഉണങ്ങികൊള്ളും" മനസ്സില്‍ ഉറക്കെ പറഞ്ഞു ഞാന്‍.! മഴയുടെ താളം മനസ്സില്‍ നിറയുമ്പോള്‍ എനിക്ക് മറ്റൊന്നും ഓര്‍ക്കാന്‍ ഇഷ്ടമില്ലായിരുന്നു. അതിനു ഭംഗം വന്നതിന്‍റെ കലിപ്പായിരുന്നുവെനിക്ക്. "വെറുതെ ഇരുന്നു മഴകൊള്ളാതെ പോയി വല്ലതും വായിക്ക് കുട്ടി " വീണ്ടും ആമിനത്തയുടെ വാക്കുകള്‍. ഇപ്പോള്‍ എനിക്ക് ശരിക്കും 'ദേഷ്യം' വന്നു. അമര്‍ത്തി ചവിട്ടി ഞാനവിടുന്നെണീറ്റ് പോയി. നേരെ പോയത് മുകളിലത്തെ നിലയിലേക്കായിരുന്നു . . അവിടെയിരുന്നാല്‍ കൂടുതല്‍ ഭംഗിയോടെ എനിക്ക് മഴകാണാം. മഴയിലങ്ങനെ ലയിച്ചിരിക്കേ ഞാനാ കാഴ്ച കണ്ടു. വസ്ത്രങ്ങള്‍ വിരിച്ചിട്ട ഭാഗത്തേക്ക് കുടയും ചൂടി ആരോ പോകുന്നു. അവിടെ എന്‍റെ ഡ്രസ്സ് മാത്രമാണ് ബാക്കിയുള്ളത്. ഇതാരാവും? ഞാനേറെ ശ്രദ്ധയോടെ മഴയത്തെക്ക് നോക്കി . ഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുന്ന ഒരു കുട്ടിയാണ്. എന്നേക്കാള്‍ രണ്ട് വര്‍ഷം മുതിര്‍ന്നത് .ഞാന്‍ നോക്കിയിരുന്നു .എന്താ ചെയ്യുന്നതെന്ന് അറിയണമല്ലോ? വസ്ത്രം എടുത്തു കൊണ്ട് വന്നു പിഴിഞ്ഞ്, കുടഞ്ഞു മഴ യില്ലാത്ത ഭാഗത്തേക്ക് മാറ്റി വിരിക്കുകയാണ് കക്ഷി !! എനിക്കാകെ അത്ഭുതമായിപ്പോയി. എല്ലാവരും അവനവന്‍റെ കാര്യം മാത്രം നോക്കിപോയപ്പോള്‍, അതുപോലും നോക്കാന്‍ വയ്യാതെ ഞാന്‍ ഇവിടെ ഇരിക്കുമ്പോള്‍ ഇവര്‍ക്കിത് എന്തിന്‍റെ സൂക്കേടാ!!! ഞാന്‍ അന്തം വിട്ട കുന്തം പോലെ നിന്നു!! ഏതായാലും കക്ഷിയെ ഒന്ന് പരിചയപ്പെട്ടിട്ട് തന്നെ കാര്യം...ഞാന്‍ ഒന്നുഷാറായി. കോളേജിലെ കൂട്ടുകാരികളാല്‍ 'കുഴി മടിച്ചി'യെന്ന് നാമകരണം ചെയ്യപ്പെട്ട ഞാന്‍ അവരെ പരിചയപ്പെടണം എന്നാഗ്രഹിച്ചതില്‍ ഒരു തെറ്റും ഇല്ലെന്നു നിങ്ങള്‍ക്ക് അറിയാമായിരിക്കും അല്ലെ ? അങ്ങിനെ ഞങ്ങള്‍ അടുത്തറിയാന്‍ തുടങ്ങി പരസ്പരം അറിയുന്ന നല്ല കൂട്ടുകാരാകാന്‍ ഞങ്ങള്‍ക്കധികം സമയം വേണ്ടി വന്നില്ല. പാടാന്‍ കഴിവുള്ള നന്നായി ചിത്രം വരയ്ക്കുന്ന,സ്നേഹത്തോടെ, വിനയത്തോടെ മാത്രം സംസാരിക്കുന്ന അവളെനിക്ക് വേഗം പ്രിയപ്പെട്ടവളായി. പെട്ടെന്ന് ദേഷ്യം പിടിക്കുന്ന, മുഖം നോക്കാതെ തെറ്റുകണ്ടാല്‍ പറയുന്ന കുഴിമടിച്ചിയായ, എല്ലാവരോടും വഴക്കടിക്കുന്ന,എന്നെ അവള്‍ക്കെങ്ങനെ
സ്വീകര്യമായെന്നത് എനിക്കിന്നും ഒരത്ഭുതമായിത്തന്നെ നിലനില്‍ക്കുന്നു.
പഠനം കഴിഞ്ഞ ഇടവേളകളില്‍ ഞങ്ങള്‍ പസ്പരം സ്നേഹം പങ്കുവെച്ചു. സ്വപ്നങ്ങള്‍ പങ്കു വെച്ചു. ഞാന്‍ തിരിച്ചുവരുന്നത് വരെ കാത്തിരിക്കണമെന്നോതി പ്രവാസത്തിന്‍റെ ഊഷരതയിലേക്ക് യാത്രയായ, ഇന്നെന്‍റെ ജീവിതത്തിനു നിറം പകരുന്ന എന്‍റെ പ്രിയപ്പെട്ടവനെ കുറിച്ചായിരുന്നു എനിക്ക് പറയാനുണ്ടായിരുന്നത്. ഞാന്‍ പറയുന്നതെന്തും ക്ഷമയോടെ കേട്ടിരുന്ന അവള്‍ക്കൊരിക്കലുമെന്നെ മുഷിഞ്ഞിരുന്നില്ല. എന്‍റെ കഥകള്‍ മുഴുവന്‍ പറഞ്ഞു തീരുമ്പോള്‍ ഞാനവളോട് ചോദിക്കും നിനക്കുമില്ലേ ഇങ്ങനെ മോഹങ്ങള്‍,സ്വപ്നങ്ങള്‍? എന്തെ നീ ഒന്നും എന്നോട് പറയാത്തത്. അതിന്നവളുടെ മറുപടി പലപ്പോഴും ഭംഗിയുള്ള ഒരു ചിരിയായിരിക്കും. ഒരിക്കലവളെന്നോട് അവളുടെ മനസ്സ് തുറന്നു. "എന്‍റെ ഉമ്മയും ഉപ്പയും ചൂണ്ടി കാണിക്കുന്ന ഒരാള്‍ അതാണെന്‍റെ സ്വപ്നം. അങ്ങിനെ ഒരാള്‍ എന്‍റെ ജീവിതത്തില്‍ വന്നു കഴിഞ്ഞാല്‍ പിന്നെ എന്‍റെ മോഹങ്ങള്‍ക്ക് ചിറകു മുളക്കും. പിന്നെ ഞാനെന്‍റെ സ്വപ്നങ്ങള്‍ക്ക് നിറം കൊടുക്കും." അതുവരെ എനിക്കെല്ലാം നിന്‍റെ വാക്കിലൂടെയുള്ള സന്തോഷം മാത്രം. അവളതിനായി കാത്തിരുന്നു. ഒരിക്കലുമൊരു പ്രലോഭനവുമവളെ വീഴ്ത്തിയില്ല. ഒന്നിലുമവള്‍ ആകൃഷ്ടയായതുമില്ല. മാതാപിതാക്കള്‍ അവള്‍ക്ക് അവളുടെ സ്വപ്നങ്ങള്‍ക്ക് നിറം കൊടുക്കാന്‍ നല്ലൊരിണയെ കാണിച്ചു കൊടുക്കും എന്നുതന്നെ ഞാനും വിശ്വസിച്ചു. അതിനായി പ്രാര്‍ത്ഥിച്ചു... എല്ലാ പ്രാര്‍ത്ഥനയും ദൈവം കേള്‍ക്കാറില്ലത്രേ ..... ഇത്തിരി പാവത്താന്‍ മാരുടെ പ്രാര്‍ത്ഥനകള്‍ പ്രത്യേകിച്ചും..!!! മഴക്കാലം കഴിഞ്ഞു. ചൂട് തുടങ്ങി. മനസ്സിനും ശരീരത്തിനും ഇനി പരീക്ഷ കാലം. എല്ലാവരും 'സ്റ്റഡി ലീവി'നു നാട്ടിലേക്ക് പോയി. ഞാനവിടെത്തന്നെ കഴിച്ചുകൂട്ടാന്‍ തീരുമാനിച്ചു. വീട്ടിലേക്ക് പോയാല്‍ പഠനം നടക്കില്ല. അവിടെയെത്തിയാല്‍ തീറ്റ മാത്രമേ നടക്കൂ അതുകൊണ്ടാകും ഉമ്മ പറയും: "പഠിപ്പ് തീര്‍ന്നിട്ട് ഇങ്ങോട്ട് വന്നാല്‍ മതി". അതിനിടക്ക് എനിക്കൊരു ഫോണ്‍ വന്നു . അതവളായിരുന്നു എന്‍റെ കൂടുകാരി. അവള്‍ സന്തോഷത്തിലായിരുന്നു. വല്ലാത്തൊരു ആവേശത്തിലായിരുന്നു അവള്‍. അവള്‍ടെ കല്യാണം ഉറപ്പിച്ചിരിക്കുന്നു.വരന്‍ 'കംപ്യൂട്ടര്‍ എഞ്ചിനീയര്‍'. നല്ല കുടുംബം. എല്ലാം കൊണ്ടും നല്ല കാര്യം. വീട്ടുകാര്‍ക്ക് എല്ലാം കൊണ്ടും ഇഷ്ടം പിന്നെ എന്തിനു മടിക്കണം എല്ലാം ഉറപ്പിച്ചു. പരീക്ഷ കഴിഞ്ഞാല്‍ കല്യാണം ...!!
ഇന്നെനിക്കെന്‍റെ 'നഷ്ട സ്വപ്നത്തിലൂടെ' നിങ്ങളോട് ഒരു വേദന പങ്കുവെക്കാനുണ്ട്. മനസ്സ് വല്ലാതെ നീറുമ്പോള്‍ നാം പ്രിയപ്പെട്ടവരെ ഓര്‍ത്തു പോകുന്നു. സന്തോഷത്തിലും ദു:ഖത്തിലും ഒരു പോലെ എല്ലാവരും കൂടെ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍ പലപ്പോഴും ആഗ്രഹിക്കാറുണ്ട്. നമ്മുടെ ആഗ്രഹങ്ങള്‍ എല്ലാം സംഭവ്യമാകുക എന്നത് അത്യാഗ്രഹമല്ലേ..?എങ്കിലും ഞാന്‍ ആഗ്രഹിച്ചു പോകുന്നു.. എല്ലാം സന്തോഷത്തിലായെങ്കിലെന്ന് .
ഒരു മാറാപ്പുകണക്കെ കെട്ടിപ്പൊതിഞ്ഞു വെച്ചിരുന്ന എന്‍റെ നഷ്ടസ്വപ്നങ്ങളുടെ ഭാണ്ഡക്കെട്ടിന്നു ഞാനഴിച്ചു.! എന്തിനന്നറിയേണ്ടേ? അതിലേക്കൊരു പുതിയ നഷ്ടത്തെക്കൂടെ ചേര്‍ത്തുവെക്കാന്‍. എന്നിട്ട് വീണ്ടുമതിനെ കെട്ടിമുറുക്കി ഭദ്രമാക്കാന്‍... എന്നിട്ടതും പേറിയുള്ള എന്‍റെയീ ജീവിത യാത്ര തുടരാന്‍..!(അതുമറ്റൊരവസരത്തില്‍ ). ഏതായാലും തുറന്നതല്ലേ എന്ന് കരുതി ഞാനതിന്‍റെ താളുകള്‍ ഓരോന്നായി മറിച്ചു നോക്കാന്‍ തുടങ്ങി.പലതും ചിതലരിച്ചു തുടങ്ങിയിരിക്കുന്നു. കാലപ്പഴക്കം കൊണ്ടാണെന്ന് തോന്നുന്നു നിറം തീരെ മങ്ങി മിക്കതും ജീര്‍ണ്ണിച്ചു തുടങ്ങിയിരിക്കുന്നു. എനിക്കല്‍പ്പം ആശ്വാസം തോന്നി .കാരണം എന്‍റെ വേദനകള്‍ എനിക്കിന്ന് ഓര്‍ത്തെടുക്കാനാവാത്ത വിധം മായ്ഞ്ഞു കൊണ്ടിരിക്കുന്നുവെന്നതിന്‍റെ അര്‍ത്ഥം എനിക്കവയില്‍ നിന്നും മോചനം കിട്ടിത്തുടങ്ങിയിരിക്കുന്നു എന്ന് തന്നെയല്ലെ ?
മുമ്പ്, വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഹോസ്റ്റല്‍ മുറ്റത്തുള്ള തോട്ടത്തില്‍ നിന്നും പറിച്ചെടുത്ത് എന്‍റെ ഡയറിയില്‍ സൂക്ഷിച്ചിരുന്ന റോസാപൂവിന്‍റെ ഇതളുകള്‍ ഇന്ന് വെറും അസ്ഥിമാത്രമായി മാറിയിരിക്കുന്നു. എന്നാല്‍ അതിന്‍റെ ചുറ്റും പറ്റിപ്പിടിച്ചു കിടന്നിരുന്ന രക്തക്കറ നിറം മങ്ങാതെ അങ്ങിനെ തന്നെ ഉണ്ടല്ലോ.? എന്തേ, അതിന്നു മാത്രം കാലപ്പഴക്കം സംഭവിക്കാത്തെ..... എന്‍റെ ഓര്‍മയിലെ നോവുകള്‍ക്ക് മരണമില്ലേ??? പലതും എന്നെ നോക്കി കണ്ണീര്‍ വാര്‍ക്കുന്നപോലെ തോന്നിയെനിക്ക്. പരിഭവം പറയാനൊരുങ്ങി ചിലര്‍. കുറേക്കാലം ഒന്ന് തുറന്നു നോക്കാതെ ..പൊടിതട്ടുകപോലും ചെയ്യാതെ അവഗണിച്ചു എന്നതായിരുന്നു പരിഭവത്തിന്നു കാരണം. ഞാന്‍ പറഞ്ഞു : എന്നുമുണ്ടായിരുന്നു ഞാന്‍.. കൂടെത്തന്നെ...! നിങ്ങള്‍ക്കെന്നെ കാണാനായില്ല എന്നതല്ലേ സത്യം.? മേല്‍ക്കുമേല്‍വന്നു കുമിഞ്ഞു കൂടിയ പുതിയ നഷ്ടങ്ങളും നൊമ്പരങ്ങളും കൊണ്ട് ഞാന്‍ നിങ്ങളില്‍ നിന്നും മറക്കപ്പെട്ടതാവണം.
ഞാന്‍, താളുകള്‍ ഓരോന്നായി മറിക്കാന്‍ തുടങ്ങി .ഒന്നിന് പിറകെ ഒന്നായി പൊടി പറത്തികൊണ്ടെന്‍റെ ഓര്‍മ്മയുടെ താളുകള്‍ മറിഞ്ഞു .എന്‍റെ നഷ്ടങ്ങളിലൂടെയുള്ള എന്‍റെ യാത്ര, അലസമെങ്കിലും വേദനയോടെയാണെന്‍റെ ഓരോ താളും മറിയപ്പെട്ടത്. പെട്ടെന്ന് എന്‍റെ കണ്ണുകള്‍ ഒരിടത്തുടക്കി. ചുവന്ന മഷിയാല്‍ ഇങ്ങനെ എഴുതിയിരിക്കുന്നു "ഇന്നെനിക്ക് നഷ്ടമായതെന്‍റെ കൂടുകാരിയുടെ കണ്ണിലെ പ്രകാശമാണ്" പ്രസരിപ്പോടെ പുഞ്ചിരിച്ചിരുന്ന അവളിന്ന് എന്നോട് 'ഇളിച്ചു' കാട്ടിയതായിട്ടാണെനിക്ക് അനുഭവമായത്.! എന്തുപറ്റി അവള്‍ക്ക്. ? അറിയാനുള്ള ആശ നിങ്ങള്‍ക്കുമില്ലേ, കേള്‍ക്കാനുള്ള ക്ഷമയുണ്ടോ നിങ്ങള്‍ക്ക് ? സ്വന്തം കാര്യം തന്നെ തീര്‍ന്നിട്ട് ഒന്നിനും നേരം തികയാത്ത നമുക്കെവിടെ അന്യന്‍റെ വേദന അറിയാന്‍ സമയമല്ലെ..? എങ്കിലും പ്രിയമുള്ളവരെ സമയം കിട്ടുന്നെങ്കില്‍ ഒരിത്തിരി നേരം........ ഞാനൊന്നു പറയട്ടെ എന്‍റെ വേദന ..പങ്കുവെക്കട്ടെ ഞാന്‍ നിങ്ങളോട്???
ഞാന്‍ ഒന്ന് തിരിഞ്ഞു നടക്കുകയാണ് കേട്ടോ .ഒരു 14 വര്‍ഷം പിറകിലേക്ക് ...കൂടെ നിങ്ങളും ഉണ്ടെന്ന വിശ്വാസത്തോടെ !!
ഹോസ്റ്റലിലെ വരാന്തയിലിരുന്നാല്‍ മഴ നന്നായിക്കാണാം. മുകളിലത്തെ നിലയിലാണിരിക്കുന്നതെങ്കില്‍ മലമുകളിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളത്തിന്‍റെ താളം പോലും വളരെ വ്യക്തമായി കേള്‍ക്കാം. മഴ തിമര്‍ത്തു പെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ ഹോസ്റ്റല്‍ വരാന്തയില്‍ മുഴുവന്‍ വെള്ള മായിരിക്കും പുറത്ത് ഉണങ്ങാന്‍ വിരിച്ചിട്ട വസ്ത്രങ്ങള്‍ എടുക്കുന്ന തിരക്കിലായിരുന്നു ഓരോരുത്തരും. മഴയില്‍ അതിന്‍റെ വശ്യതയില്‍ ലയിച്ചിരുന്ന ഞാന്‍ മാത്രം പക്ഷെ ഒന്നും അറിഞ്ഞിരുന്നില്ല . "നിന്‍റെ വസ്ത്രമല്ലേ ആ നനഞ്ഞു കിടക്കുന്നത് എന്തെ എടുക്കുന്നില്ലേ" ഹോസ്റ്റല്‍ വാര്‍ഡന്‍ ആമിനത്തായുടെ ശബ്ദമാണ്. "ഏതായാലും നനഞ്ഞു ഇനി മഴതോരട്ടെ അപ്പോള്‍ അവിടെ കിടന്നു തന്നെ ഉണങ്ങികൊള്ളും" മനസ്സില്‍ ഉറക്കെ പറഞ്ഞു ഞാന്‍.! മഴയുടെ താളം മനസ്സില്‍ നിറയുമ്പോള്‍ എനിക്ക് മറ്റൊന്നും ഓര്‍ക്കാന്‍ ഇഷ്ടമില്ലായിരുന്നു. അതിനു ഭംഗം വന്നതിന്‍റെ കലിപ്പായിരുന്നുവെനിക്ക്. "വെറുതെ ഇരുന്നു മഴകൊള്ളാതെ പോയി വല്ലതും വായിക്ക് കുട്ടി " വീണ്ടും ആമിനത്തയുടെ വാക്കുകള്‍. ഇപ്പോള്‍ എനിക്ക് ശരിക്കും 'ദേഷ്യം' വന്നു. അമര്‍ത്തി ചവിട്ടി ഞാനവിടുന്നെണീറ്റ് പോയി. നേരെ പോയത് മുകളിലത്തെ നിലയിലേക്കായിരുന്നു . . അവിടെയിരുന്നാല്‍ കൂടുതല്‍ ഭംഗിയോടെ എനിക്ക് മഴകാണാം. മഴയിലങ്ങനെ ലയിച്ചിരിക്കേ ഞാനാ കാഴ്ച കണ്ടു. വസ്ത്രങ്ങള്‍ വിരിച്ചിട്ട ഭാഗത്തേക്ക് കുടയും ചൂടി ആരോ പോകുന്നു. അവിടെ എന്‍റെ ഡ്രസ്സ് മാത്രമാണ് ബാക്കിയുള്ളത്. ഇതാരാവും? ഞാനേറെ ശ്രദ്ധയോടെ മഴയത്തെക്ക് നോക്കി . ഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുന്ന ഒരു കുട്ടിയാണ്. എന്നേക്കാള്‍ രണ്ട് വര്‍ഷം മുതിര്‍ന്നത് .ഞാന്‍ നോക്കിയിരുന്നു .എന്താ ചെയ്യുന്നതെന്ന് അറിയണമല്ലോ? വസ്ത്രം എടുത്തു കൊണ്ട് വന്നു പിഴിഞ്ഞ്, കുടഞ്ഞു മഴ യില്ലാത്ത ഭാഗത്തേക്ക് മാറ്റി വിരിക്കുകയാണ് കക്ഷി !! എനിക്കാകെ അത്ഭുതമായിപ്പോയി. എല്ലാവരും അവനവന്‍റെ കാര്യം മാത്രം നോക്കിപോയപ്പോള്‍, അതുപോലും നോക്കാന്‍ വയ്യാതെ ഞാന്‍ ഇവിടെ ഇരിക്കുമ്പോള്‍ ഇവര്‍ക്കിത് എന്തിന്‍റെ സൂക്കേടാ!!! ഞാന്‍ അന്തം വിട്ട കുന്തം പോലെ നിന്നു!! ഏതായാലും കക്ഷിയെ ഒന്ന് പരിചയപ്പെട്ടിട്ട് തന്നെ കാര്യം...ഞാന്‍ ഒന്നുഷാറായി. കോളേജിലെ കൂട്ടുകാരികളാല്‍ 'കുഴി മടിച്ചി'യെന്ന് നാമകരണം ചെയ്യപ്പെട്ട ഞാന്‍ അവരെ പരിചയപ്പെടണം എന്നാഗ്രഹിച്ചതില്‍ ഒരു തെറ്റും ഇല്ലെന്നു നിങ്ങള്‍ക്ക് അറിയാമായിരിക്കും അല്ലെ ? അങ്ങിനെ ഞങ്ങള്‍ അടുത്തറിയാന്‍ തുടങ്ങി പരസ്പരം അറിയുന്ന നല്ല കൂട്ടുകാരാകാന്‍ ഞങ്ങള്‍ക്കധികം സമയം വേണ്ടി വന്നില്ല. പാടാന്‍ കഴിവുള്ള നന്നായി ചിത്രം വരയ്ക്കുന്ന,സ്നേഹത്തോടെ, വിനയത്തോടെ മാത്രം സംസാരിക്കുന്ന അവളെനിക്ക് വേഗം പ്രിയപ്പെട്ടവളായി. പെട്ടെന്ന് ദേഷ്യം പിടിക്കുന്ന, മുഖം നോക്കാതെ തെറ്റുകണ്ടാല്‍ പറയുന്ന കുഴിമടിച്ചിയായ, എല്ലാവരോടും വഴക്കടിക്കുന്ന,എന്നെ അവള്‍ക്കെങ്ങനെ
സ്വീകര്യമായെന്നത് എനിക്കിന്നും ഒരത്ഭുതമായിത്തന്നെ നിലനില്‍ക്കുന്നു.
പഠനം കഴിഞ്ഞ ഇടവേളകളില്‍ ഞങ്ങള്‍ പസ്പരം സ്നേഹം പങ്കുവെച്ചു. സ്വപ്നങ്ങള്‍ പങ്കു വെച്ചു. ഞാന്‍ തിരിച്ചുവരുന്നത് വരെ കാത്തിരിക്കണമെന്നോതി പ്രവാസത്തിന്‍റെ ഊഷരതയിലേക്ക് യാത്രയായ, ഇന്നെന്‍റെ ജീവിതത്തിനു നിറം പകരുന്ന എന്‍റെ പ്രിയപ്പെട്ടവനെ കുറിച്ചായിരുന്നു എനിക്ക് പറയാനുണ്ടായിരുന്നത്. ഞാന്‍ പറയുന്നതെന്തും ക്ഷമയോടെ കേട്ടിരുന്ന അവള്‍ക്കൊരിക്കലുമെന്നെ മുഷിഞ്ഞിരുന്നില്ല. എന്‍റെ കഥകള്‍ മുഴുവന്‍ പറഞ്ഞു തീരുമ്പോള്‍ ഞാനവളോട് ചോദിക്കും നിനക്കുമില്ലേ ഇങ്ങനെ മോഹങ്ങള്‍,സ്വപ്നങ്ങള്‍? എന്തെ നീ ഒന്നും എന്നോട് പറയാത്തത്. അതിന്നവളുടെ മറുപടി പലപ്പോഴും ഭംഗിയുള്ള ഒരു ചിരിയായിരിക്കും. ഒരിക്കലവളെന്നോട് അവളുടെ മനസ്സ് തുറന്നു. "എന്‍റെ ഉമ്മയും ഉപ്പയും ചൂണ്ടി കാണിക്കുന്ന ഒരാള്‍ അതാണെന്‍റെ സ്വപ്നം. അങ്ങിനെ ഒരാള്‍ എന്‍റെ ജീവിതത്തില്‍ വന്നു കഴിഞ്ഞാല്‍ പിന്നെ എന്‍റെ മോഹങ്ങള്‍ക്ക് ചിറകു മുളക്കും. പിന്നെ ഞാനെന്‍റെ സ്വപ്നങ്ങള്‍ക്ക് നിറം കൊടുക്കും." അതുവരെ എനിക്കെല്ലാം നിന്‍റെ വാക്കിലൂടെയുള്ള സന്തോഷം മാത്രം. അവളതിനായി കാത്തിരുന്നു. ഒരിക്കലുമൊരു പ്രലോഭനവുമവളെ വീഴ്ത്തിയില്ല. ഒന്നിലുമവള്‍ ആകൃഷ്ടയായതുമില്ല. മാതാപിതാക്കള്‍ അവള്‍ക്ക് അവളുടെ സ്വപ്നങ്ങള്‍ക്ക് നിറം കൊടുക്കാന്‍ നല്ലൊരിണയെ കാണിച്ചു കൊടുക്കും എന്നുതന്നെ ഞാനും വിശ്വസിച്ചു. അതിനായി പ്രാര്‍ത്ഥിച്ചു... എല്ലാ പ്രാര്‍ത്ഥനയും ദൈവം കേള്‍ക്കാറില്ലത്രേ ..... ഇത്തിരി പാവത്താന്‍ മാരുടെ പ്രാര്‍ത്ഥനകള്‍ പ്രത്യേകിച്ചും..!!!
പിന്നെ എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു . കല്യാണത്തിന് ഞാനും എന്‍റെ കൂട്ടുകാരികളും പോയി. ആര്‍ഭാടത്തോടെയുള്ള കല്യാണം. ഒന്നിനും ഒരു കുറവുമില്ല .വരന്‍ കാണാന്‍ 'മിടുക്കന്‍'. അവളെ പറഞ്ഞയക്കുന്ന വീടാണെങ്കില്‍ ഒരു കൊട്ടാരമാണെന്നേ തോന്നൂ. കണ്ടവരും അറിഞ്ഞവരും കൂടിയവരുമെല്ലാം പറയുന്നു "അവള്‍ ഭാഗ്യവതി". അതെ, ഞാനും അതേറ്റുചൊല്ലി . പിന്നെ കുറച്ചു ദിവസത്തിനു ശേഷം അവള്‍ കോളേജിലേക്ക് വന്നു. കല്യാണം കഴിഞ്ഞതിന്‍റെ ട്രീറ്റ് തരാന്‍. അന്ന് പക്ഷെ അവളില്‍ ഞാന്‍ മുമ്പ് കണ്ട ആവേശം കണ്ടില്ല. മാത്രവുമല്ല, അവളുടെ കണ്ണിലെ പ്രകാശം നഷ്ടമായത് പോലെ എനിക്ക് തോന്നി . എന്തുപറ്റി നിനക്ക്? എന്‍റെ ചോദ്യത്തിനവള്‍ ഉത്തരം തന്നില്ല. പകരം, ആ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു. എനിക്കും ആകെ വല്ലാതെയായി . കൂട്ടുകാരൊക്കെയും പറഞ്ഞു: "ഇവിടുന്നു പോകേണ്ടിവന്നതിലെ സങ്കടമാകും. കുറച്ചു കഴിയുമ്പോള്‍ മാറിക്കൊള്ളും എന്നൊക്കെ". അങ്ങിനെ പഠിത്തം പാതിവഴിയില്‍ നിര്‍ത്തി അവള്‍ യാത്രയായി അവളുടെ സ്വസ്ഥതയിലേക്ക്...
ഒരു സ്ത്രീയുടെ സ്വസ്ഥത അതവളുടെ കുടുംബജീവിതം തന്നെയാണെന്നാണ് എന്‍റെ വിശ്വാസം. അങ്ങിനെയെങ്കില്‍ അവളും സ്വസ്ഥമായിരിക്കുന്നുണ്ടാകും. അങ്ങിനെ വിശ്വസിച്ചു ഞാന്‍.
ഒരു സ്ത്രീയുടെ സ്വസ്ഥത അതവളുടെ കുടുംബജീവിതം തന്നെയാണെന്നാണ് എന്‍റെ വിശ്വാസം. അങ്ങിനെയെങ്കില്‍ അവളും സ്വസ്ഥമായിരിക്കുന്നുണ്ടാകും. അങ്ങിനെ വിശ്വസിച്ചു ഞാന്‍.
എന്‍റെ പ്രീ ഡിഗ്രി കഴിഞ്ഞു .ഞാനും യാത്രയായി എന്‍റെ സ്വസ്ഥതയിലേക്ക് .തിരികെ വരുവോളം കാത്തിരിക്കണമെന്നോതി പോയ എന്‍റെ പ്രിയപ്പെട്ടവന്‍ തിരികെ എത്തി. ഞങ്ങളൊന്നായൊഴുകാന്‍ തുടങ്ങി .രണ്ടു മാസത്തെ സന്തോഷത്തിനു ശേഷം എന്നെ വീണ്ടും ഹോസ്റ്റലിലേക്കയച്ചു എന്‍റെ പ്രിയപ്പെട്ടവന്‍ യാത്രയായി പ്രവാസത്തിന്‍റെ പൊള്ളുന്ന ചൂടിലേക്ക്. ഞാന്‍ പുതിയ കോളേജില്‍, പുതിയ ഹോസ്റ്റലില്‍, പുതിയ കൂട്ടുകാരികള്‍ക്കിടയില്‍ എന്‍റെ ഡിഗ്രി പഠനം ആരംഭിച്ചു. പുതിയത് വന്നു ചേരുമ്പോള്‍ നാം സ്വാഭാവികമായും പഴയതിനെ മറന്നു പോകും.. എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരിയെ ഞാന്‍ മറന്നു എന്നല്ല. എങ്കിലും, ഞങ്ങള്‍ രണ്ടാളും രണ്ടു ലോകത്തായിത്തീര്‍ന്നു എന്നെതായിരുന്നു സത്യം. ഇടക്ക് മഴ കനത്തു പെയ്യുമ്പോള്‍ അവളെന്‍റെ ഓര്‍മ്മയിലേക്കോടിയടുക്കാറുണ്ടായിരുന്നു. ഒരിക്കലും മറക്കാനാവാത്ത വിധം അവളെന്നില്‍ ഉറച്ചു പോയിരുന്നു .
അന്നും ഒരു പെരുമഴക്കാലമായിരുന്നു. ഞാന്‍ ഉപ്പാടെ കൂടെ ഹോസ്പിറ്റലില്‍ പോയതായിരുന്നു .എന്‍റെ കണ്ണ് ടെസ്റ്റ് ചെയ്യണം ,കണ്ണട മാറ്റണം .ഡോക്ടറുടെ റൂമിനു മുന്നില്‍ ഊഴം കാത്ത് ഇരിക്കുകയായിരുന്നു ഞാന്‍ .പെട്ടെന്നാണ് തൊട്ടപ്പുറത്തെ സീറ്റില്‍ ഇരിക്കുന്ന ആളെ ശ്രദ്ധിച്ചത്. എന്‍റെ കൂടെ പ്രീഡിഗ്രിക്ക് പഠിച്ച ശബനയായിരുന്നുവത്. അവളെന്നെ കണ്ടതും വേഗമെഴുന്നേറ്റ് എന്‍റെ അടുത്ത് വന്നിരുന്നു. സംസാരത്തിനിടയില്‍ 'അവളുടെ' വിഷയവും വന്നു. ശബന ഒരു നിമിഷം മൌനിയായി. എന്തേ..?? എനിക്കാകെ ആകാംക്ഷയായി.! അവളുടെ കാര്യമൊന്നുമൊറിയാതെ ഞാനും വിഷമിച്ചിരിക്കുകയായിരുന്നു. പല തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴെല്ലാം അവള്‍ മന:പൂര്‍വം ഒഴിഞ്ഞു മാറിയതായി എനിക്ക് തോന്നിയിരുന്നു. എന്തേലും തിരക്കാകും കാരണം എന്ന് ഞാനും സമാധാനിച്ചു.! പക്ഷെ ഇന്ന് ശബനയുടെ മൌനം അതെന്നെ വല്ലാതെ ആശയകുഴപ്പത്തിലാക്കി. എനിക്ക് ആകാംക്ഷ കൂടിക്കൂടി വന്നു. പിന്നീടവള്‍ പറഞ്ഞ കാര്യം ഞാനൊരിക്കലും അവളെക്കുറിച്ച് കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത... എന്താണോ സംഭവിക്കരുതെന്നു ദിവസവും പ്രാര്‍ത്ഥിച്ചിരുന്നത്. അത് തന്നെ കേട്ടിരിക്കുന്നു. എനിക്ക് ഒന്നുറക്കെ കരയനാണ് തോന്നിയത്. അപ്പോഴേക്കും എന്‍റെ നമ്പര്‍ വിളിച്ചു ഞാന്‍ ഡോക്ടറുടെ മുറിയിലേക്ക് കയറിപ്പോയി. പരിശോധന കഴിഞ്ഞു തിരികെയെത്തിയപ്പോള്‍ ശബ്നയെ കണ്ടതുമില്ല .
തിരികെയുള്ള യാത്രയില്‍ നല്ല മഴയായിരുന്നു. ബസിന്‍റെ സൈഡ് സീറ്റിലായിരുന്നു ഞാന്‍ ഇരുന്നിരുന്നത്. മഴത്തുള്ളികള്‍ എന്‍റെ മുഖത്തേക്ക് തെറിച്ചു വീഴുന്നുണ്ടായിരുന്നു. പക്ഷെ ആ സമയമെനിക്ക് മഴയുടെ വശ്യഭംഗി ആസ്വദിക്കാനായില്ല. പകരം മനസ്സിലത്രയും ശബന പറഞ്ഞിട്ടു പോയ വാക്കുകളായിരുന്നു. അതിലൂടെ ഞാന്‍ അവളിലേക്ക് സഞ്ചരിക്കുകയയിരുന്നു. എന്താണവള്‍ക്ക് സംഭവിച്ചത് ? അതറിയാന്‍ എന്‍റെ മനസ്സ് വെമ്പല്‍ കൊണ്ടു. ശബ്ന പറഞ്ഞതനുസരിച്ചാണെങ്കില്‍ കോടതി പറഞ്ഞ ദിവസത്തിനു ഇനി നാലു ദിവസമേ ബാക്കിയൊള്ളൂ. അതിനു മുമ്പ് എനിക്കവളെ കാണണം സംസാരിക്കണം. കോടതിയില്‍ പോയി വിവാഹ മോചനം തേടാന്‍ മാത്രം എന്താണവളുടെ ജീവിതത്തില്‍ സംഭവിച്ചത് ? ഒരു കാരണവുമി ല്ലാതെ അവള്‍ അങ്ങിനെ ചെയ്യില്ല. അതെനിക്കുറപ്പാണ്.പക്ഷെ അവള്‍ മാത്രമാണ് കാരണക്കാരി എന്നാണല്ലോ ശബ്ന പറഞ്ഞത് !!! അത് എങ്ങിനെ സംഭവിച്ചു ? എനിക്കൊന്നിനും ഉത്തരം ഉണ്ടായിരുന്നില്ല.
എത്ര ശ്രമിച്ചിട്ടും ഒന്ന് സംസാരിക്കാന്‍ പോലും അവള്‍ കൂട്ടാക്കിയില്ല. മനുഷ്യര്‍ ഇത്രക്ക് മാറുമോ? എനിക്കവളോടല്‍പ്പം ദേഷ്യം പോലും തോന്നി. അവളുടെ ഭാഗത്ത് എന്തേലും കുഴപ്പം സംഭവിച്ചു കാണും. അല്ലെങ്കില്‍ പിന്നെന്തിനെനിക്ക് മുഖം തരാതെ ഇങ്ങനെ മാറിനില്‍ക്കണം ?
ദിവസങ്ങള്‍ കടന്നു പോയി .എനിക്കവള്‍ ഒരു വേദനയായി ഉള്ളില്‍ വിങ്ങി നിന്നു. ഒരിക്കല്‍ അവളെ എന്‍റെ മുന്നില്‍ കിട്ടി .വളരെ യാദൃശ്ചികമായണെങ്കിലും അതെന്നെ വല്ലാത്ത സന്തോഷത്തിലാക്കി. ഞാന്‍ അവളോട് വളരെ 'പരുഷ'മായിത്തന്നെയാണ് സംസാരിച്ചത്. എനിക്കതിനേ ആവുമായിരുന്നുള്ളൂ. കാരണം അവളെയോര്‍ത്തു ഞാന്‍ അത്രമേല്‍ വേദനിച്ചിരുന്നു ഈ കഴിഞ്ഞു പോയ കുറെ ദിവസങ്ങള്‍ക്കിടയില്‍. പക്ഷെ, അവള്‍ പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ലജ്ജിച്ചു.! കാര്യമറിയാതെ ഞാന്‍ അവളെ പഴിച്ചതിനു എനിക്കെന്നോട് തന്നെ ദേഷ്യം തോന്നി. അവള്‍ പറയുകയായിരുന്നില്ല എന്‍റെ മുന്നില്‍ ആര്‍ത്തു കരയുകയായിരുന്നു . "വിവാഹമോചനം പോലും കിട്ടാതെ ഇങ്ങനെ നരകിക്കാന്‍ മാത്രം എന്ത് തെറ്റാണു ഞാനീ ഭൂമിയില്‍ ചെയ്തത്" എന്ന അവളുടെ ചോദ്യം ഇന്നുമുണ്ട് എന്‍റെയുള്ളില്‍ ഒരു നേരിപ്പോട് പോലെ. "നിനക്കറിയോ, ഞാന്‍ മരിക്കാതെ ഇങ്ങനെ ജീവിച്ചിരിക്കുന്നത് എന്തുകൊണ്ടെന്ന്..? എന്‍റെ മാതാപിതാകള്‍ക്ക് ഞാന്‍ കാരണം അപമാനം ഉണ്ടാകരുതെന്ന് കരുതി മാത്രമാണ്." അല്ലെങ്കില്‍ ഞാന്‍..? വിവാഹത്തിന്‍റെ അന്ന് രാത്രി തന്നെ ഞാന്‍ മനസ്സിലാക്കിയിരുന്നു എനിക്ക് തെറ്റിപ്പോയെന്നു. നീ പറഞ്ഞ പോലെ പരസ്പരം അറിഞ്ഞും ഒന്നിച്ചു ജീവിക്കാന്‍ കഴിയുമെന്നും ഉറപ്പാക്കിയതിനു ശേഷമുള്ള വിവാഹം തന്നെയാണ് നല്ലത്. അങ്ങിനെ പരസ്പരം മനസ്സിലാക്കിയ രണ്ടാളുകളുടെ ഇടയിലേക്ക് പണത്തിന്‍റെ ശക്തികൊണ്ട് എത്തപ്പെട്ടവളാണ് ഈ ഞാന്‍. "എന്നെ സ്നേഹിക്കാന്‍ ആവില്ല" എന്ന് തുറന്നു പറയുമ്പോഴെല്ലാം ഞാന്‍ കാത്തിരുന്നത് ഒരിക്കല്‍, ഒരിക്കലെല്ലാം നേരയാകും എന്ന പ്രതീക്ഷയിലായിരുന്നു. പക്ഷെ അയാള്‍ക്ക് ഒരു കുഞ്ഞുണ്ടായി എന്ന അറിവ് അതെന്നെ തളര്‍ത്തി. എന്നെ ഒഴിവാക്കി തന്നേക്കൂ... ഞാനൊരിക്കലും നിങ്ങള്‍ക്കൊരു ബാധ്യതയാവില്ല എന്ന എന്‍റെ അപേക്ഷക്കുള്ള ഉത്തരം എന്തായിരുന്നു എന്നറിയേണ്ടേ നിനക്ക് ?. "നീ എനിക്കൊരു മറയാണ് എന്‍റെ കുടുംബക്കാര്‍ക്കും ഈ വൃത്തികെട്ട സമൂഹത്തിനും ഇടക്കുള്ള ഒരു മറ. ഞാന്‍ കാലുപിടിച്ചു പറഞ്ഞതായിരുന്നു എന്‍റെ മാതാപിതാക്കളോട് എനിക്കുള്ള പെണ്ണിനെ ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. അവളെയല്ലാതെ വേറെ ഒരു പെണ്ണിനേയും സ്നേഹിക്കാനാവില്ല എന്ന്. പക്ഷെ, പണം സമൂഹത്തിലെ 'നിലയും വിലയും', മതം അങ്ങിനെ പലതും പറഞ്ഞവരെന്നെ/എന്‍റെ ഇഷ്ടത്തെ വിലക്കി. എന്നിട്ടും ഞാന്‍ വഴങ്ങില്ലെന്ന് മനസ്സിലാക്കിയ അവര്‍ ആത്മഹത്യാ ഭീഷണി മുഴക്കി. അവസാനം ഞാന്‍ സമ്മതിച്ചു. പക്ഷെ, ഞാനവരോട് പറഞ്ഞിട്ടുണ്ട് എനിക്ക് വേണ്ടിയല്ല ഈ 'വിവാഹ'മെന്ന്. ഇനി നീ വിവാഹമോചനം നേടിപ്പോയാല്‍ അവര്‍ എന്നെ വീണ്ടും ഏതെങ്കിലും കുരുക്കില്‍ ചാടിക്കും അതിലും നല്ലത് നീ തന്നെയാണ് ഒന്നുമില്ലേലും ആരോടും ഒന്നും പറയാതെ ഇങ്ങനെ കഴിഞ്ഞു കൂടിക്കൊള്ളുമല്ലോ" ...!!!!!
ഇങ്ങനെ പറയുന്ന ഒരാളില്‍ നിന്നും ഞാനെന്താണ് പ്രതീക്ഷിക്കേണ്ടത് ? അങ്ങിനെയാണ് എനിക്ക് കോടതിയെ ആശ്രയിക്കേണ്ടി വന്നത്. രണ്ടു പേരും കൂടി ഒന്നിച്ചു ഒപ്പിടണം പോലും. എന്നാലേ കാര്യങ്ങള്‍ എളുപ്പമാകുമായിരുന്നുള്ളൂ... അത് നടന്നില്ല. ജഡ്ജി എന്നോട് പറഞ്ഞതെന്തെന്നറിയാണോ നിനക്ക് ? "കുട്ടിയുടെ ഭര്‍ത്താവിന്നു വിവാഹമോചനത്തിന് താല്പര്യമില്ലാത്തനിലക്ക് ഒരു 'ഒത്തു തീര്‍പ്പിന്' ശ്രമിച്ചു കൂടെ..?" എനിക്ക് എന്താണ് പറയേണ്ടത് എന്നറിയില്ലായിരുന്നു. മിണ്ടാതിരുന്ന എന്നെ നോക്കി ജഡ്ജി ചോദ്യമാവര്‍ത്തിച്ചു.. കോടതിമുറിയില്‍ ഞാന്‍ പൊട്ടിക്കരഞ്ഞു. മൂന്നു വര്‍ഷം 'കന്യക'യായി ഭര്‍ത്താവിന്‍റെ കൂടെ കഴിയേണ്ടി വന്ന എനിക്ക് എന്ത് തരം ഒത്തുതീര്‍പ്പാണ് കോടതിക്ക് നിര്‍ദേശിക്കാനുള്ളത്..? പക്ഷെ എന്‍റെ ആ വാദം വിപരീത ഫലം ചെയ്തു. ഒരു പുരുഷന്‍റെ ബലഹീനതയെയും അതിന്‍റെ ചികിത്സയുടെ ആവശ്യകതയെയും കുറിച്ചായിരുന്നു കോടതിക്ക് പറയാനുണ്ടായിരുന്നത്. അയാളുടെ വികൃത മുഖം പിച്ചിച്ചീന്താന്‍ ഞാനാഗ്രഹിച്ചു. പക്ഷെ, ഞാനതിനു അശക്തയാണെന്ന അറിവ് എന്നെ നിശബ്ദയാക്കി. വീണ്ടും ആ വീട്ടില്‍...... എല്ലാവരുടെയും മുന്നിലിന്ന് ഞാന്‍ ഭര്‍ത്താവിനെ തള്ളിപ്പറഞ്ഞ ക്രൂരയായ 'ഭാര്യ'യാണ് . എന്നെ മനസ്സിലാക്കാന്‍ ആരുമില്ല... എനിക്കൊരു കുഞ്ഞെങ്കിലും ഉണ്ടായിരുന്നെങ്കില്‍.! ഒരു കൊച്ചു കുട്ടിയെ പോലെ എന്‍റെ മുമ്പിലവള്‍ ഏങ്ങലടിച്ചു കരഞ്ഞു ആശ്വ സിപ്പിക്കാന്‍ ഒരു വാക്കുപോലും കിട്ടാതെ ഞാന്‍ തരിച്ചിരുന്നു. എന്‍റെ തൊണ്ട വരളുന്നത് പോലെ എനിക്കനുഭവമായി! "ഇല്ല, എനിക്കൊന്നും വിധിച്ചിട്ടില്ല"എല്ലാം സഹിക്കാന്‍ ഞാനിപ്പോള്‍ പഠിക്കുകയാണ്. 'വിധി' എന്ന് കരുതി ഞാന്‍ സമാധാനിച്ചു കൊള്ളാം ... അവള്‍ പറഞ്ഞു നിര്‍ത്തി.
മഴ വീണ്ട്ടും പെയ്തു. കാലം വീണ്ടും ഒഴുകി അതിന്‍റെ കുത്തൊഴുക്കില്‍ ഞാനും കുറെ ദൂരം നീന്തി. തുഴഞ്ഞുതുഴഞ്ഞു മടുത്തുകാണുമോ അവള്‍ക്കിന്ന്..? ഇവിടെ ഈ മരുഭൂമിയില്‍ ഇങ്ങനെ സ്വപ്നങ്ങള്‍ക്ക് കൂട്ടിരുന്നു മടുത്തപ്പോള്‍ എന്‍റെ പ്രിയപ്പെട്ടവന്‍ എന്നെയും കൂടെ കൂട്ടി . ഞങ്ങള്‍ വീണ്ടും ഒന്നായിയൊഴുകാന്‍ തുടങ്ങി. അതിന്നിടയില്‍ നാല് മക്കള്‍ ഞങ്ങള്‍ക്ക് കൂട്ടായെത്തി. ഇന്നും ഒരു ശാന്തമായ പുഴ കണക്കെ ഒഴുകുന്നു ഞങ്ങള്‍.. ഒന്നായി ചേര്‍ന്ന്...
പക്ഷെ, നഷ്ടങ്ങളുടെ കണക്കുപുസ്തകത്തില്‍ അവളിന്നും ഒരു നോവായി അവശേഷിക്കുന്നു. ഒരു നെരിപ്പോട് കണക്കെ അവളിന്നുമെന്നില്‍ നീറിപ്പുകയുന്നു.
പക്ഷെ, നഷ്ടങ്ങളുടെ കണക്കുപുസ്തകത്തില്‍ അവളിന്നും ഒരു നോവായി അവശേഷിക്കുന്നു. ഒരു നെരിപ്പോട് കണക്കെ അവളിന്നുമെന്നില്‍ നീറിപ്പുകയുന്നു.
ചില സമയത്ത് നാം ഒന്നും ചെയ്യാനാവാതെ നോക്കി നില്‍ക്കാറില്ലേ വെറും കാഴ്ചക്കാര്‍ മാത്രമായി.! അങ്ങിനെ ഒരവസ്ഥയിലൂടെ ഞാനും കടന്നു പോയി. അവളുടെ കാര്യത്തില്‍ പിന്നെ സൗകര്യ പൂര്‍വ്വം ഞാനെന്നെ ന്യായീകരിച്ചു.
ഇന്നവള്‍ എവിടെയാണെന്നെനിക്ക് നിശ്ചയമില്ല . ഒരു പക്ഷെ എല്ലാം നേരെയായി സ്വസ്ഥയായി... അങ്ങിനെയാവട്ടെ എന്ന് പ്രാര്‍ത്ഥിക്കാന്‍ ഇന്നെന്‍റെ കൂടെ നിങ്ങളും ഉണ്ടാകുമെന്നു ഞാന്‍ വിശ്വസിച്ചോട്ടെ..? അതിനായി നമുക്ക് ചെവിയോര്‍ക്കാം. കുറച്ചു ദിവസം കൂടി കഴിഞ്ഞാല്‍ മഴ പെയ്യുന്നതിനൊപ്പം മഴയത്ത് നനയാന്‍ ഞാനും പോകുന്നു.. അതിലൂടെ എനിക്ക് നഷ്ടമായ പലതിനെയും വീണ്ടെടുക്കാന്‍ കൂടെ ഈ പെരുമഴക്കാലത്ത് എനിക്കവളെയും തിരിച്ചു കിട്ടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പഴയപോലെ ഞങ്ങളൊന്നിച്ചു ചിരിച്ചുല്ലസിച്ച് ജീവിതം പറയും, ജീവിതത്തെ പറയും.
ആ നല്ല മനസ്സുള്ള എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് വേണ്ടി ഈപോസ്റ്റ് സമര്‍പ്പിച്ചു കൊണ്ട് തല്‍ക്കാലം ഞാന്‍ വിട പറയട്ടെ .എന്‍റെ സ്വസ്ഥതയിലേ ക്ക്.......!!
പ്രാര്‍ത്ഥനയോടെ .....







