Friday, March 16, 2012

എന്റെ കാറ്റേ..

                                                          
ചോര്‍ന്നൊലിക്കുമൊരു 
കൂരക്കു കീഴെ
വിറകൊള്ളുമൊരു കുഞ്ഞാണിന്നെന്‍ ഹൃത്തം,
വിറങ്ങലിച്ചിരിപ്പൂ 
നീയൊഴിഞ്ഞയീ , പെയ് തൊഴിഞ്ഞയീ രാവില്‍.

ആഞ്ഞടിച്ച  കാറ്റേ,....
ഇന്നു നീയെത്ര ശാന്തം?
ഒക്കെയും തകര്‍ത്തെറിയാനുള്ള
നിന്റെയാവേശമിന്നെവിടെ??

ആഞ്ഞുവീശി നീ പോയ് മറഞ്ഞപ്പോള്‍..
കാറ്റേ ..
നീ അറിയുന്നുവോ
എന്റെ നഷ്ട്ടമെന്തെന്നു ,
നീയറിഞ്ഞുവോ എന്‍ നോവതെന്തെന്നു ??

ആഞ്ഞടിച്ച കാറ്റേ ...
കാലമെല്ലാം മായ്ക്കുമെന്നോതുമ്പോഴും,
നീ തന്നെ ബാക്കിവെക്കുന്നു
നിന്റെ നഖക്ഷതങ്ങളെ...   
    
മായ്ച്ചുകളയാനാകുമോ
കാലമേ 
നിനക്കെല്ലാം ?
എങ്കിലീ
ശാന്തത മായ്ചെന്‍
രൌദ്രത നീ  തിരികെ താ...

 കാറ്റേ .....
നിന്‍ തലോടലേറ്റ് കുളിരണിയാന്‍,
 നിന്‍ പെരുമഴയത്തൊന്നു നനയാന്‍ ,
 നിന്നിലലിയാനൊന്നായൊഴുകാന്‍
 മോഹിപ്പൂ ഞാനിന്നെന്‍
വിരസമീ അവശേഷിപ്പില്‍ !!!
                 


                
                
                   
                        

29 comments:

എന്റെ പ്രിയപ്പെട്ട കൂട്ടുകാരക്ക് ,അര വര്‍ഷത്തെ ഇടവേളക്ക് ശേഷം എന്റെ ഈ മടങ്ങിവേരവില്‍ ഞാനാദ്യം നന്ദി പറയുന്നു എന്റെ നാഥന്നു .ശേഷം താങ്ങായ് തണലായ്‌ എന്നും കൂടെ നിന്ന എന്റെ കുടുംബത്തിന്നു ,എന്നെ വേദനിപ്പിക്കാതെ എല്ലാം സഹിച്ച എന്റെ കുഞ്ഞുമക്കള്‍ക്ക്,പ്രാര്‍ത്ഥനയോടെ എന്നും ഒപ്പം നിന്ന പ്രിയ കൂട്ടുകാര്‍ക്ക് ,എന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ നഴ്സുമാര്‍ ...അയല്‍ക്കാര്‍ അങ്ങിനെ എന്നെ സ്നേഹതാലൂട്ടിയ ഓരോ മനസ്സുകള്‍ക്കും ..ഇന്നീ മടങ്ങിവരവില്‍ സന്തോഷം തരുന്നു കാണാതെ വന്നപ്പോള്‍ തിരക്കിയ ഓരോ വാക്കുകളും ..ഊര്‍ജം തരുന്നു അതെന്ക്കൊതിരി ..ഇനിയുമിനിയും കാണാം എന്ന ആശയോടെ പ്രാര്‍ഥനയോടെ സോനെറ്റ്
 
സോണറ്റ്
ഒത്തിരി സന്തോഷം ഉണ്ട് ട്ടോ എഴുത്തിന്‍റെ വഴികളില്‍ വീണ്ടും കണ്ടതില്‍. ഈ തിരിച്ച് വരവ് ആഗ്രഹിച്ചിരുന്നു.
കാറ്റിനോട് പറഞ്ഞ വരികള്‍ നന്നായി.
" കാലമെല്ലാം മായ്ക്കുമെന്നോതുമ്പോഴും,
നീ തന്നെ ബാക്കിവെക്കുന്നു നിന്‍ നഖക്ഷതങ്ങള്‍ !!
മായ്ച്ചു കളയാനാകുമോ കാലമേ നിനക്കെല്ലാം ?
എങ്കിലീ ശാന്തത മായിച്ചെന്‍ രൌദ്രത നീ തിരികെതാ"
ഒത്തിരി നന്നായി ഈ വരികള്‍. കവിതയും.
ഇനിയും നല്ല രചനകളുമായി വീണ്ടും സജീവമാകാന്‍ കഴിയട്ടെ
ആശംസകള്‍
 
ചോര്‍ന്നൊലിക്കുമൊരു കൂരക്കു കീഴെ
വിറകൊള്ളുമൊരു കുഞ്ഞാണിന്നെന്‍ ഹൃത്തം!!
വിറങ്ങലിച്ചിരിപ്പൂ നീയൊഴിഞ്ഞയീ ,തിരയൊഴിഞ്ഞയീ ..
പെയ് തൊഴിഞ്ഞയീ ..ഹൃത്തം!!!
നന്നായിരിക്കുന്നു വരികൾ.
ആശംസകൾ...
 
ആഞ്ഞടിച്ച കാറ്റേ ...
കാലമെല്ലാം മായ്ക്കുമെന്നോതുമ്പോഴും,
നീ തന്നെ ബാക്കിവെക്കുന്നു
നിന്റെ നഖക്ഷതങ്ങളെ...

വെറുതെ അല്ലേ....
നന്നായിരിക്കുന്നു.
 
നല്ല വരികള്‍ സഹോദരീ അത്ര പെട്ടെന്ന് ഒന്നും കാറ്റ് വീശില്ല ട്ടോ വീശാന്‍ പാടില്ല അങ്ങനെ വീശിയാല്‍ പിന്നെ നമ്മുടെ പ്രര്തനകള്‍ക്ക് ഒക്കെ എന്ത് അര്താ ഉള്ളത്
 
കാറ്റുഗ്രം അടിക്കിലും ഇരുള്‍ കനത്തീടിലും...
നിന്‍ കരങ്ങള്‍ കാക്കുകില്‍ ഏതുമേ ഭയപ്പെടാ.

സോണറ്റ്, സന്തോഷം, ആശംസകള്‍
 
ആഞ്ഞടിച്ച കാറ്റേ,....
ഇന്നു നീയെത്ര ശാന്തം?
ഒക്കെയും തകര്‍ത്തെറിയാനുള്ള
നിന്റെയാവേശമിന്നെവിടെ??


കാറ്റുകളെപ്പോഴും വീശുവാന്‍ മാത്രമുള്ളതാണ്. അല്ലാതതിനൊരസ്തിത്വമില്ല. നല്ല രചന.. ആശംസകള്‍..
 
കാത്തിരിപ്പിനൊരു കൂട്ടിരിക്കാന്‍
കാറ്റിനെപ്പോലും തടയുന്നതെന്താവണം..?
പുതുമണ നിരാസത്തില്‍
ശ്വാസമെടുപ്പു തന്നെയുമസഹ്യം.!
 
ആഞ്ഞടിച്ച കാറ്റേ,....
ഇന്നു നീയെത്ര ശാന്തം?
ഒക്കെയും തകര്‍ത്തെറിയാനുള്ള
നിന്റെയാവേശമിന്നെവിടെ??
കാറ്റാഞ്ഞടിച്ചോണ്ടിരിക്കും.. അതിന്റെ നിയോഗമാണത്.. അതിന് വേറിട്ടൊരസ്തിത്വമില്ല.
നല്ല രചന.. ആശംസകള്‍..
 
മായ്ച്ചുകളയാനാകുമോ
കാലമേ
നിനക്കെല്ലാം ?
എങ്കിലീ
ശാന്തത മായ്ചെന്‍
രൌദ്രത നീ തിരികെ താ... നന്നായിട്ടുണ്ട്.. ആശംസകള്‍
 
മായ്ച്ചുകളയാനാകുമോ
കാലമേ
നിനക്കെല്ലാം,
എങ്കിലീ
ശാന്തത മായ്ചെന്‍
രൌദ്രത നീ തിരികെ താ...!
അതെ, വീശിയടിക്കട്ടെ പിന്നെ ഉള്ളിൽ നിന്നും ആ കൊടുംകാറ്റ്!
 
തിരിച്ചു വരാനുള്ള പ്രാര്‍ത്ഥന എപ്പോഴും ഉണ്ടായിരുന്നു ...ചിലപ്പോള്‍ ഒക്കെ ഓര്‍ത്തു ചിലരോട് ചോദിക്കുകയും ചെയ്തു ...വായിച്ചു ട്ടോ
 
മായ്ച്ചുകളയാനാകുമോ
കാലമേ
നിനക്കെല്ലാം ?
എങ്കിലീ
ശാന്തത മായ്ചെന്‍
രൌദ്രത നീ തിരികെ താ...

കവിതയുമായ്‌ ഇനിയും വരൂ.. കാറ്റേ..
ഭാവുകങ്ങള്‍ എഴുത്തിന്...
 
പ്രഭാതം വന്നെത്തും വരേയ്ക്കും ശാന്തമാവുക .....
രൌദ്രത തിരികെ തരും .......
 
ആഞ്ഞടിച്ച കാറ്റേ ...
കാലമെല്ലാം മായ്ക്കുമെന്നോതുമ്പോഴും,
നീ തന്നെ ബാക്കിവെക്കുന്നു
നിന്റെ നഖക്ഷതങ്ങളെ...

കവിത നന്നായിരിക്കുന്നു ആശംസകള്‍......
 
Kattu kalakki
 
ആര്‍ദ്രമായ വാക്കുകളാല്‍ കൈ പിടിച്ചു കൂടെ നടക്കുന്ന വരികള്‍ ..........നന്ദി ,എന്‍റെ മുറ്റത്തേക്കുള്ള വരവിന്...........
ആശംസകള്‍ ,ഈനല്ല വരികള്‍ക്ക്................
 
കാറ്റേ നീ വീശരുതിപ്പോള്‍..എന്ന ഗാനമാണ് ഓര്‍മ്മ വരുന്നത്..
 
aardramaya varikal..... aasahamsakal.... blogil puthiya post...... NEW GENERATION CINEMA ENNAAL....... vayikkane...........
 
ഈ തിരിച്ചു വരവിന്റെയ്‌ സന്തോഷത്തില്‍ എനിക്ക് കമന്റ് എഴുതാന്‍ വാക്കുകളില്ല .....നാഥന് സ്തുതി .....!!
 
നല്ല വരികള്‍ സോണറ്റ്.. ആശംസകള്‍ അറിയിക്കട്ടെ...
സംഹാര രുദ്രയായ ഏതൊരു കൊടുങ്കാറ്റും അല്പ സമയത്തിനുശേഷം ശാ‍ന്തമാകും. പിന്നീടതൊരു പൂന്തെന്നലായ് നമ്മെ തഴുകുന്ന കാഴ്ചയാണ് കണ്ടിട്ടുള്ളത്..
 
കവിത വായിച്ചു. എന്‌റെ പോറ്റിലിട്ട കമെന്‌റ്‌ കണ്‌ട്‌ വന്നതാ.. കൂടെ കൂടിയിട്ടുണ്‌ട്‌ കെട്ടൊ

കവിതയില്‍ ഒരു മനസ്സിന്‌റെ വിങ്ങലുകള്‍ മുഴുവനുണ്‌ട്‌, ആഗ്രഹങ്ങളും... ആശംസകള്‍
 
"എങ്കിലീ
ശാന്തത മായ്ചെന്‍
രൌദ്രത നീ തിരികെ താ..."
തീര്‍ച്ചയായും നിശ്ശബ്ദത മാറി ശബ്ദമുഖരിതമാകട്ടെ ജീവിതം എന്നാശംസിക്കുന്നു.
"നിന്നിലലിയാനൊന്നായൊഴുകാന്‍
മോഹിപ്പൂ ഞാനിന്നെന്‍
വിരസമീ അവശേഷിപ്പില്‍ !!!"
ആരും ഒരിക്കലും ഒറ്റയ്ക്കല്ല, ആരുമില്ലെന്ന് തോന്നുമ്പോഴൊക്കെ നമ്മളറിയാത്ത പലരും നമ്മുടെ നന്മയ്ക്കായുണ്ട് എന്ന് കരുതുക.
 
എന്റെ ഇവിടുത്തെ ആദ്യ വായന നന്നായനുഭവപ്പെട്ടു
നഷ്ട ബോധത്തിന്റെ വിങ്ങലില്‍പ്പോലും മനം
നിന്‍ തലോടലേറ്റ് കുളിരണിയാന്‍,
പെരുമഴയത്തൊന്നു നനയാന്‍ ,
ആശിച്ചു പോയി...വരികള്‍ നന്നായിക്കുറിച്ചു
ആശംസകള്‍
 
കാറ്റിനു ഇടയ്ക്കു രൌദ്രഭാവം കൈവരികിലും അതിലുമൊരു നന്മയുണ്ടാവാം
നാഥന്റെ കല്പനയാവാമത്!
നഷ്ടങ്ങള്‍ക്കൊപ്പം,പൊടിയും അഴുക്കും നീക്കാനുമതിനാവും..
ഒരു കൊടുങ്കാറ്റിനു പിറകെ തീര്‍ച്ചയായും മന്ദമാരുതന്‍ സാന്ത്വനമായി തലോടലായി നമുക്കൊപ്പമുണ്ടാവും ......
പ്രാര്‍ഥനയോടെ ,
 
രൌദ്രമെന്ന തന്റെ പ്രകൃതിയെ തണുപ്പിച്ചു നിരുന്മേഷനായി അധിക കാലം കാറ്റിനു അലയാന്‍ കഴിയില്ലല്ലോ...പ്രനയാതുരമായ വിളികളില്‍ അത് തന്റെ സ്വത്വം വീന്ടെടുക്കട്ടെ....നിന്റെ രൌദ്രതയാണ് എന്റെ ഇഷ്ടം എന്ന് കാറ്റിനോട് വെളിവാക്കുന്ന പ്രനയമുഖമുള്ള വേറിട്ട കവിത...തുടരൂ..ടീച്ചര്‍ :)))
 
പ്രതീക്ഷയുടെ, സ്നേഹത്തിനെ കാറ്റ് വീശട്ടെ .... ............ ആശംസകള്‍.................... ......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌..... കൊല്ലാം, പക്ഷെ തോല്‍പ്പിക്കാനാവില്ല ............ വായിക്കണേ...............
 
ഈ കാറ്റില്‍ അടിഞ്ഞു പോയ ഒരു പാട് ഭന്ധങ്ങളുണ്ട്, ആ ഭന്ധങ്ങല്‍ക്കൊരു തിരിച്ചു വരവുണ്ടായിരുന്നെങ്ങില്‍ എന്ന് ആശിച്ചു ആകാശ മുഴുക്കെ തപ്പുന്നു അന്ധനെപ്പോലെ,അടുത്ത് ആഞ്ഞടിക്കുന്ന കാറ്റിനെങ്ങിലും ഒരു സ്വപ്നം പോലെ ഒര്മിക്കാനെങ്ങിലും കഴിയട്ടെ എന്ന പ്രാര്‍ഥനയോടെ സ്വന്തം പൊന്നളിയന്‍..1!1..............!!)0
 
കാറ്റേ നീ കേട്ടുവോ ഈ നൊമ്പരമാം കവിത
 

Post a Comment

വല്ലതും പറയണമെന്ന് തോന്നുവോ.? എങ്കില്‍ {?}