Saturday, April 2, 2011

എന്റെ നോവിന്റെ കണ്ണുനീർ




വിടചൊല്ലി പിരിയാനെനിക്കാകുമോ ?
എന്നിലലിഞ്ഞു ചേർന്ന നിന്നോട് തന്നെ.
സത്യം, അതിനാലാശംസകളർപ്പിച്ചു
ഞാനിന്നു തിരികെ പോകുന്നു,
ഇരുട്ടാർന്ന എൻ സ്വസ്ഥതയിലേക്ക്...

ഇറ്റിറ്റായെങ്കിലും നീയെനിക്കായ് തന്ന സ്നേഹം...
ഒരു മഴപോലെ, സുഖമുള്ളൊരു കാറ്റുപോലെ
എനിക്കനുഭവമായതെന്തേ ?
പുലര്‍കാലസ്വപ്നം കണക്കെ
നീയന്നുതന്ന നിമിഷങ്ങളത്രയും,
യുഗമായെന്നില്‍ വളരുന്നതെന്തേ ?

എല്ലാമൊരു തെളിനീരരുവിയെന്നപോല്‍
ഒഴുകുമെന്നന്ത്യം‍വരേക്കുമെന്നാകിലും
വരില്ല; ഇനിയൊരിക്കലും നിന്റെ
ഹൃദയത്തിലേക്കൊരു ബാധ്യതകണക്കെ ഞാൻ...
എന്നിലൊഴുകുന്ന നിന്നോർമകൾ
നിറഞ്ഞൊഴുകും പുഴയെന്നപോൽ
അതിലൊന്നുചേർന്നൊഴുകാനായ്
ആശിക്കുമെൻ മോഹവല്ലരിയെ
ശാസിക്കുന്നിന്നു ഞാൻ...

നീയൊഴിഞ്ഞയീ ഹൃദയത്തെ
ഞാനിന്നുവിൽക്കുന്നു, ഒരുപാഴ്വസ്തുകണക്കെ
പാഴ്വിലയാണിതിന്നെന്നറിയുകിലും
ഇന്നെൻ കണ്ണുനനയാത്തതെന്തേ ?
ഒരു പേമാരികണക്കേ
പെയ്തൊഴിയാത്തതെന്തേ ?

ഊഷരമീ ഭൂവിലും, തേങ്ങുമെൻ ഹൃത്തിലും
ഊർവരമെന്നും നിന്നോർമകൾ മാത്രം

26 comments:

This comment has been removed by the author.
 
Enthinaa ingine nirasha nizhalikunnathu. :)

ethaayaalum nalla varikal. pettonnu manassil kayarunna lailithamaaya bhasha.
nannaayi tto. Congratz
(Sorry malayalam font work cheyyunnilla)
 
ഒരു സങ്കടക്കടല്‍
 
Vakkukal thala thalli karayunnu. Vedana ennilekkum padarunnu
 
kavitha nannayi ,nirtharuth veendum ezhuthuka kathirikkunnnu ........puthiya srishttikalkkayi snehathode musthafa
 
ഓര്‍മകളെയും, ജീവിതത്തിലെ പ്രിയപ്പെട്ട എന്തിനെയും ഹൃദയത്തോട് ചെര്തുവച്ചുള്ള ഈ വരികള്‍
നന്നായിരിക്കുന്നു
എന്തിനാണ് പാഴ്‌വസ്തു കണക്കെ ഉപേഷിക്കുന്നത്..
പ്രണയമില്ലാത്ത ഒരു മഴ തുള്ളിയും മുത്തായി മാറുകയില്ല .....
..... വീണ്ടും എഴുതുക .........
 
Manasinte konilengo oru nombaram vingunnuvo?!
sargathmakathaku srothasayi aa nombarangal maratte.............
 
true poetry originates from true pain...
(from shani)
 
Snehem ethra kittiyaalum madhi aavilla... athu kondu thanne "ഇറ്റിറ്റായെങ്കിലും നീയെനിക്കായ് തന്ന സ്നേഹം...
enna prayogem valarae uchithem aayi. Vida cholli piriyaan enikkavillenkilum anivaryamaayathu cheyyathae vayyallo...
Kavithayil udaneelem oru vishadha chuva kaanaam... by Saumyan
 
ഇവിടെ വരാന്‍ അല്പം വൈകി ..ഇനി മുടങ്ങാതെ വന്നോളാം ........
ആശംസകള്‍
 
നല്ല കവിത പക്ഷെ എഴുതുകാരിയുടെ വരികളില്‍ മരണത്തിന്റെ കാലൊച്ച കേള്‍ക്കുന്നുവോ ?അതോ നഷ്ടപ്പെട്ടടിനെ കുറിച്ചുള്ള വിരഹമോ ....കൊന്നാല്‍ പാപം തിന്നാല്‍ തീരുമോ ?ഒരിക്കലും നഷ്ട്ടെ പെട്ടതിനെയോര്‍ത്തു ഒരിക്കലും ചിന്തിക്കരുത് നമുക്ക് എന്തിനോടും ഇഷ്ട്ടം തോന്നാം അടു നഷ്ട്ടപെടുതരുത് !നന്നായിട്ടുണ്ട് വരികള്‍ ഇനിയും എഴുതുക അഭിനന്തനങള്‍ ...........
 
ഇവിടെ വന്നു എന്ന്റ്റെ എഴുത്ത് വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്ത എല്ലാവര്ക്കും എന്റ്റെ നന്ദി അറിയിക്കുന്നു .പ്രാര്‍ത്ഥനയോടെ സോന്നെറ്റ്
 
വിരഹമങ്ങ് കത്തി നില്‍‍ക്കുവാ.
നന്നായിരിക്കുന്നു

ഹൃദയത്തില്‍ നിന്ന് ഒഴിയാന്‍ പറ്റുവോ? സ്വയം ഒഴിപ്പിക്കുകയായിരുന്നില്ലേ.

നല്ലത് മാത്രം ആശംസിക്കുന്നു.
 
നഷ്ടപ്പെട്ടതിലെ സന്തോഷ മുഹൂര്‍ത്തങ്ങളെ ഓര്‍ത്ത്‌ മനസ്സിനെ സന്തോഷിപ്പിക്കാം. നഷ്ടപ്പെട്ടതിനെ ഓര്‍ത്ത്‌ വെവലാതിപ്പെടുന്നത് ജീവിതത്തില്‍ ദുഃഖം വര്‍ദ്ധിപ്പിക്കാനെ ഉപകരിക്കു.
കവിത ഇഷ്ടായി.
 
ഇറ്റിറ്റായെങ്കിലും നീയെനിക്കായ് തന്ന സ്നേഹം...
ഒരു മഴപോലെ, സുഖമുള്ളൊരു കാറ്റുപോലെ
എനിക്കനുഭവമായതെന്തേ ?
പുലര്‍കാലസ്വപ്നം കണക്കെ
നീയന്നുതന്ന നിമിഷങ്ങളത്രയും,
യുഗമായെന്നില്‍ വളരുന്നതെന്തേ

ഒരുപാടു ഇഷ്ട്ടമായി....വാക്കുകള്‍ മനസ്സില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു....ഇനിയും പ്രതീക്ഷിക്കുന്നു ...ഞാന്‍ ഒരു തുടക്കക്കാരിയാണ്‌ ബ്ലോഗില്‍... സമയമുണ്ടെങ്കില് ഇവിടേക്കും വരാം http://nishanakshathram.blogspot.com/
 
:)
 
nalla varikal
 
നിരാശയുടെ, നഷ്ട പ്രണയത്തിന്റെ മുഴക്കമുള്ള സങ്കട കവിത.... പ്രണയം ഇങ്ങനെയൊക്കെ...
 
സങ്കട കവിത നന്നായിരിക്കുന്നു.
 
പ്രണയാതുരമായ മനസ്സിലെന്തേ ദുഃഖതാളം നിറയുന്നു. ആത്മാവില്‍ അലിഞ്ഞു ചേര്‍ന്ന പ്രണയത്തെ തിരിച്ചെടുക്കാനാവില്ല. മനസ്സിന്‍റെ ചെപ്പില്‍ അവ സുഗന്ധമായി കാലത്തെ അതിജീവിക്കും. എന്നെന്നും സൌരഭ്യമായി.

കവിത മനോഹരമായി. കൂടുതല്‍ എഴുതുക. ആശംസകളോടെ.
 
ബെഞ്ചാലി പറഞ്ഞത് പോലെ പ്രണയം നിറഞ്ഞ മനസ്സില്‍ ദുഖത്തിന്റെ മൌനം ..വരികള്‍ മനോഹരം .. ജീവിതത്തില്‍ നല്ലത് പ്രതീക്ഷികുക.. നാളത്തെ പ്രഭാതം സന്തോഷം നിറന്ജ്ഞാതാകട്ടെ .. പ്രാര്‍ഥനയോടെ........
 
പറ ആരാണീ "നീ" ??????
 
പറയാം സമയം വരട്ടെ ...എല്ലാവര്ക്കും നന്ദി വന്നതിലും അഭിപ്രായം എഴുതിയതിലും .സ്നേഹത്തോടെ സൊണെറ്റ്
 
പ്രിയപ്പെട്ട സോനറ്റ് ,
വളരെ മനോഹരമായ വരികള്‍......എന്തിനാ ഇങ്ങിനെ സങ്കടപ്പെടുന്നത്?പ്രണയ നഷ്ടമാണെങ്കിലും ഓര്‍ക്കാന്‍ ഓമനിക്കാന്‍ കുറെ നല്ല ഓര്‍മ്മകള്‍ ഇല്ലേ?
ആ ഓര്‍മ്മകള്‍ ശക്തിയാകട്ടെ...ഉണരൂ....ജീവിതം എത്ര മനോഹരം...ഇനിയും എഴുതണം!
ഹൃദയത്തില്‍ തട്ടിയ വരികള്‍...
ഒരു മനോഹര സായാഹ്നം ആശംസിച്ചു കൊണ്ട്,
സസ്നേഹം,
അനു
 
സോനറ്റ് അനുവിന്റെ കംമെന്റിലാണ് തങ്ങളെ കാണുന്നത്
നഷ്ടങ്ങള്‍ നല്ലതാണ് അത് നിരാശ തരും
നിരാശ എകതത യും
എകതത ഭാവനയും ...
സ്നേഹത്തോടെ പ്രദീപ്‌
 
പ്രനയാതുരം വരികള്‍ .. നിമിഷങ്ങള്‍ക്ക് യുഗങ്ങളകാന്‍ കഴിയാതിരിക്കട്ടെ....എല്ലാ വരണ്ട ഭൂമികളിലെക്കും പ്രണയം മഴയായ്‌ പെയ്തിറങ്ങട്ടെ.....തുടരൂ :))))
 

Post a Comment

വല്ലതും പറയണമെന്ന് തോന്നുവോ.? എങ്കില്‍ {?}